X

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി; പുതിയ ടീം ഇങ്ങനെ

ദുബായ്: ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പുനഃനിശ്ചയിച്ചു. അക്‌സര്‍ പട്ടേലിനെ തഴഞ്ഞ് ഷാര്‍ദൂല്‍ ഠാക്കൂറിനെ ടീമിലുള്‍പെടുത്തിയതാണ് ഏകമാറ്റം. റിസര്‍വ് താരമായിരുന്നു ഷാര്‍ദൂലിനെ ടീമിലുള്‍പെടുത്തിയതോടെ അക്‌സര്‍ പട്ടേലിനെ റിസര്‍വ് നിരയിലേക്ക് മാറ്റി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ഷാര്‍ദുലിന് നേട്ടമായത്. അതേസമയം ഐപിഎലില്‍ മങ്ങിയ പ്രകടനം കാഴ്ചവച്ച മുംബൈ താരം ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിന്ന് തഴയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഹര്‍ദികിനെ ടീമില്‍ നിലനിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. ഈ മാസം 17 മുതല്‍ നവംബര്‍ 14 വരെയാണ് ടി20 ലോകകപ്പ്.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, രവിചന്ദ്രന്‍ അശ്വിന്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. റിസര്‍വ് താരങ്ങള്‍: ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍.

ഇന്ത്യന്‍ ടീമിനെ പരിശീലനത്തിന് സഹായിക്കുന്ന ഏട്ടുതാരങ്ങളുടെ പട്ടികയും ബിസിസിഐ പുറത്തുവിട്ടു. ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്, ഹര്‍ഷല്‍ പട്ടേല്‍, ലുഖ്മാന്‍ മെരിവാല, വെങ്കടേഷ് അയ്യര്‍, കാണ്‍ ശര്‍മ, ഷഹ്ബാസ് നദീം, കെ. ഗൗതം. മഹേന്ദ്ര സിങ് ധോനി ടീമിന്റെ ഉപദേഷ്ടാവായി തുടരും.

web desk 1: