X

മദ്യശാലയില്‍ മോഷണം നടത്തുകയായിരുന്ന മലയാളിയെ തമിഴ്‌നാട് പൊലീസ് വെടിവെച്ചു

തമിഴ്‌നാട് നെലാകോട്ട കുന്നലാടിയില്‍ മദ്യശാലയില്‍ മോഷണം നടത്തുകയായിരുന്ന മലയാളിയെ പൊലീസ് വെടിവച്ചു വീഴ്ത്തി പിടികൂടി. പാട്ടവയലില്‍ താമസിക്കുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മണി എന്ന സാമ്പാര്‍ മണിയെയാണ് (47) തമിഴ്നാട് പോലീസ് പിടികൂടിയത്. മണിയും സംഘവും ആക്രമിച്ചതോടെയാണ് വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു. മണിയുടെ സുഹൃത്ത് നിലമ്പൂര്‍ സ്വദേശി ചെമ്പകശേരി വീട്ടില്‍ ജിമ്മി ജോസഫിനെ (40) പോലീസ് തെരയുകയാണ്.

webdesk13: