X

മിസ്ത്രിയെ പുറത്താക്കി; ടാറ്റ ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി

മുംബൈ: ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. ടാറ്റയുടെ ഓഹരികളില്‍ 4.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

ടാറ്റ സ്റ്റീലിന് നാലു ശതമാനവും ടാറ്റ പവറിന് 3.11 ശതമാനവുമായി ഇടിഞ്ഞു. ടാറ്റാ മോട്ടോഴ്‌സിനും ടിസിഎസും കനത്ത തിരിച്ചടി നേരിട്ടു. ടാറ്റ മൊട്ടേഴ്‌സിന് രണ്ടു ശതമാനവും ടിസിഎസിന് 1.60 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്.


മിസ്ത്രിയുടെ അപ്രതീക്ഷിത പുറത്താക്കലാണ് കമ്പനിയുടെ ഓഹരി നഷ്ടത്തിലേക്ക് വീണതെന്നാണ് പരക്കെയുള്ള ആക്ഷേപം.

തന്നെ പുറത്താക്കിയ നടപടി നിയമനാനുസൃതമല്ലെന്ന വാദവുമായി മിസ്ത്രി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. എന്നാല്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനമെന്നായിരുന്നു ടാറ്റ ബോര്‍ഡിന്റെ തീരുമാനം.

അതേസമയം, നാലു വര്‍ഷത്തെ ഇടവേളക്കു ശേഷെം ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേറ്റു.

പുതിയ ചെയര്‍മാനെ കണ്ടെത്തുന്നതുവരെ രത്തന്‍ ടാറ്റക്കായിരിക്കും ചുമതല. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ കണ്ടെത്തുന്നതിന് അഞ്ചംഗ പ്രത്യേക സംഘത്തിന് രൂപം നല്‍കി.

ഒപ്പ് നീക്കം ചെയ്തു

അതിനിടെ, ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു മിസ്ത്രിയുടെ ഒപ്പ് ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു.

Web Desk: