X

‘എസ്.എഫ്.ഐക്കാര്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെങ്കില്‍ അധ്യാപകന്‍ കുടുങ്ങും;സര്‍വ്വകലാശാലകളിലെ സി.പി.എം ഇടപെടലിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ഫോറം

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും ഇടപെടല്‍ അസഹനീയമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ സെക്രട്ടറി എം. ഷാജര്‍ ഖാന്‍.ഒരു ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വീപ്പര്‍ മുതല്‍ വൈസ് ചാന്‍സലര്‍ വരെ രാഷ്ട്രീയ നിയമനമാണ്. റാങ്ക് പട്ടിക പാര്‍ട്ടി നല്‍കും, സര്‍വ്വകലാശാല നിയമിക്കും. അതാണ് സ്ഥിതി. ഇത്രത്തോളം അധഃപതിച്ച അവസ്ഥ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. പിണറായി സര്‍ക്കാറിന്റെ രണ്ടാം വരവ് കൂടിയായപ്പോള്‍ എന്തുമാകാം എന്നാണ് സ്ഥിതി. – അദ്ദേഹം പറഞ്ഞു.

നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും അനധികൃതമായി നിയമിച്ചുകൊണ്ടിരിക്കുന്നു. പരാതികളൊന്നും ഗൗനിക്കുന്നില്ല. സിസ്റ്റത്തെ ഒന്നാകെ അട്ടിമറിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെങ്കില്‍ സി.പി.എമ്മുകാര്‍ ദ്രോഹിക്കും. അധ്യാപകന്റെ ഗതി പിന്നെ അധോഗതിയാകും. മാര്‍ക്ക് ദാനം സ്ഥിരമായി നടന്നുവരുന്നു. സി.പി.എമ്മിന്റെ അധ്യാപക സംഘടനക്ക് ദഹിക്കാത്തവര്‍ക്കെതിരെ എന്തെങ്കിലും കേസ് കൊടുത്ത് ദ്രോഹിക്കും. എല്ലാ തെമ്മാടിത്തത്തിനും ഒത്താശ ചെയ്യുന്ന വി.സിമാരെയാണ് നിയമിക്കുന്നത്. പാര്‍ട്ടി നിയമനങ്ങളുടെ ഭാഗമായി ജോലി കിട്ടുന്നവര്‍ പാര്‍ട്ടിക്ക് വലിയ തുക ലെവിയായും നല്‍കണം.- ഷാജര്‍ ഖാന്‍ പറഞ്ഞു.

 

web desk 3: