kerala
‘എസ്.എഫ്.ഐക്കാര്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെങ്കില്‍ അധ്യാപകന് കുടുങ്ങും;സര്‍വ്വകലാശാലകളിലെ സി.പി.എം ഇടപെടലിനെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം
സിസ്റ്റത്തെ ഒന്നാകെ അട്ടിമറിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെങ്കില്‍ സി.പി.എമ്മുകാര്‍ ദ്രോഹിക്കും. അധ്യാപകന്റെ ഗതി പിന്നെ അധോഗതിയാകും

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും ഇടപെടല്‍ അസഹനീയമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് സെക്രട്ടറി എം. ഷാജര്‍ ഖാന്.ഒരു ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വീപ്പര്‍ മുതല്‍ വൈസ് ചാന്‍സലര്‍ വരെ രാഷ്ട്രീയ നിയമനമാണ്. റാങ്ക് പട്ടിക പാര്‍ട്ടി നല്‍കും, സര്‍വ്വകലാശാല നിയമിക്കും. അതാണ് സ്ഥിതി. ഇത്രത്തോളം അധഃപതിച്ച അവസ്ഥ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. പിണറായി സര്‍ക്കാറിന്റെ രണ്ടാം വരവ് കൂടിയായപ്പോള്‍ എന്തുമാകാം എന്നാണ് സ്ഥിതി. – അദ്ദേഹം പറഞ്ഞു.
നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും അനധികൃതമായി നിയമിച്ചുകൊണ്ടിരിക്കുന്നു. പരാതികളൊന്നും ഗൗനിക്കുന്നില്ല. സിസ്റ്റത്തെ ഒന്നാകെ അട്ടിമറിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെങ്കില്‍ സി.പി.എമ്മുകാര്‍ ദ്രോഹിക്കും. അധ്യാപകന്റെ ഗതി പിന്നെ അധോഗതിയാകും. മാര്‍ക്ക് ദാനം സ്ഥിരമായി നടന്നുവരുന്നു. സി.പി.എമ്മിന്റെ അധ്യാപക സംഘടനക്ക് ദഹിക്കാത്തവര്ക്കെതിരെ എന്തെങ്കിലും കേസ് കൊടുത്ത് ദ്രോഹിക്കും. എല്ലാ തെമ്മാടിത്തത്തിനും ഒത്താശ ചെയ്യുന്ന വി.സിമാരെയാണ് നിയമിക്കുന്നത്. പാര്‍ട്ടി നിയമനങ്ങളുടെ ഭാഗമായി ജോലി കിട്ടുന്നവര്‍ പാര്‍ട്ടിക്ക് വലിയ തുക ലെവിയായും നല്‍കണം.- ഷാജര്‍ ഖാന് പറഞ്ഞു.
kerala
പണം നല്‍കിയില്ല; കോഴിക്കോട് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു
തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്.

കോഴിക്കോട് കൊയിലാണ്ടിയില്‍ പണം നല്‍കാത്തതിന് മധ്യവയസ്കനെ ലഹരിസംഘം ആക്രമിച്ചു. കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. തലക്കും മുഖത്തുമായി 20ല്‍ അധികം സ്റ്റിച്ച് ഉണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തില്‍ വെച്ച് രാത്രിയിലായിരുന്നു ആക്രമണം.
മരണവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്ന കെ. ഇസ്മയിലിനോട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പണം ചോദിച്ചു. ഇസ്മായില്‍ പണം കൊടുക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
kerala
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്.

മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വലിയമല സ്റ്റേഷനിലെ എഎസ്ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. സംഭവത്തില്‍ വിനോദിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.
ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടം. വാഹനത്തില്‍ മദ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala3 days ago
‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
More3 days ago
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി
-
kerala3 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala3 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
-
kerala3 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു