News
വാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചതായി ട്രംപ്
പരിക്കുകളോടെ ഇവര്‍ ചികിത്സയില്‍ തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വൈറ്റ് ഹൗസിന് സമീപം ഒരു ദിവസം മുമ്പ് വെടിയേറ്റ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരില്‍ ഒരാള്‍ മരിച്ചു, മറ്റേ സൈനികന് ജീവനുവേണ്ടി പോരാടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാറ ബെക്സ്റ്റോമെന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. പരിക്കുകളോടെ ഇവര്‍ ചികിത്സയില്‍ തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു നാഷണല്‍ ഗാര്‍ഡ് അംഗമായ ആന്‍ഡ്രൂ വൂള്‍ഫ് ഗുരുതരപരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. ബുധനാഴ്ച ഫാരറ്റ് സ്ക്വയറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഫ്ഗാന് പൗരനായ റഹ്മാനുള്ള ലകന്‍വാലലിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട സാറ ബെക്സ്റ്റോമിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ട്രംപ് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.
ബെക്സ്റ്റോം 2023 ജൂണ്‍ 26നാണ് സര്‍വീസില്‍ പ്രവേശിച്ചത്. 836ാം മിലിറ്ററി പൊലീസ് കമ്പനിയുടെ ഭാഗമായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. രാജ്യതലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവര്‍ത്തനം.
അമേരിക്കന്‍ പ്രാദേശിക സമയം 2.15നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്.
വെടിവെപ്പിന് പിന്നാലെ അഫ്ഗാനിസ്താന് പൗരന്മാരുടെ ഇമിഗ്രേഷന്‍ അപേക്ഷകളിലെ നടപടികള്‍ അമേരിക്ക നിര്‍ത്തിവെച്ചിരുന്നു.
kerala
കാല്‍നട യാത്രക്കാര്‍ കടക്കട്ടെ; സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതf
ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം.
കാല്‍നട യാത്രക്കാരെ സീബ്രാ ക്രോസിങ്ങുകളില്‍ പരിഗണിക്കാതെ സീബ്രാ ക്രോസിങ്ങുകളില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കുറ്റം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടക്കാര്‍ക്ക് പ്രധാന പരിഗണന നല്കുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സീബ്രാ ക്രോസിങ്ങുകളില്‍ പ്രധാന അവകാശം കാല്‍നട യാത്രക്കാരനാണെന്ന ബോധം ഡ്രൈവര്‍മാരില്‍ ഉണ്ടാക്കണമെനനും ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോള്‍ ഇക്കാര്യംകൂടി പരിശോധിക്കണമെനന്ും പറയുന്നു. ഈവര്‍ഷം ഒക്ടോബര്‍ 31 വരെ മാത്രം സീബ്രാലൈന്‍ മറികടക്കുന്നതിനിടെ 218 പേര് വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ വാഹനത്തിന്റെ വേഗം കൂട്ടിയും ഹോണ്‍ അടിച്ചും പേടിപ്പിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ചുഴലിക്കാറ്റ്
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ്വാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി ഈ മാസം 30 രാവിലെയോടെ വടക്കന്‍ തമിഴ്നാട്- പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി ഈ മാസം 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്.
കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഫ്എച് മുതല്‍ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളില്‍ 0.4 മുതല്‍ 0.8 മീറ്റര്‍ വരെയും കന്യാകുമാരി തീരങ്ങളില്‍ 0.7 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 30 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം, പുതുച്ചേരി തീരങ്ങളില്‍ ഡിസംബര്‍ ഒന്ന് വരെ മത്സ്യബന്ധനം ഒഴിവാക്കേണ്ടതാണ്. തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേര്‍ന്നുള്ള കടല്‍ പ്രദേശത്തുമുള്ള മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം തീരത്തേക്ക് മടങ്ങണം. കടലില്‍ പോകുന്നവര്‍ ഡിസംബര്‍ 1 വരെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള ഭാഗവും നവംബര്‍ 30 വരെ തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, കേരള തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.
india
‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
സ്വാതന്ത്ര്യത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഒഴിവാക്കല്‍ വ്യവസ്ഥകള്‍ സ്വാതന്ത്ര്യത്തിന് ശേഷവും നിലവിലുണ്ട്,’ സിബല്‍ പറഞ്ഞു.
സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) അഭ്യാസത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി (ബിഎല്‍ഒ) വിന്യസിച്ച്, വോട്ടര്‍മാരുടെ പൗരത്വം നിര്‍ണയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസി) ‘അപകടകരവും യുക്തിരഹിതവുമായ’ നീക്കം വ്യാഴാഴ്ച (നവംബര്‍ 27, 2025) സുപ്രീം കോടതിയില്‍ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.എം. തീവ്രമായ പുനരവലോകനങ്ങള്‍ ഒരു നിയോജകമണ്ഡലത്തിലോ ഒരു ചെറിയ ഗ്രൂപ്പിലോ മാത്രമായി പരിമിതപ്പെടുത്തണം, രാജ്യത്തുടനീളം സംസ്ഥാനങ്ങള്‍ക്കപ്പുറം കൂട്ടമായി നടത്തരുത് എന്ന നിയമം പശ്ചാത്തലത്തിലേക്ക് മാറ്റുന്നതിനിടയില്‍, കഴിഞ്ഞ മാസങ്ങള്‍ എസ്ഐആര്‍ ഹിയറിംഗുകള്‍ ‘രോഗശാന്തി സ്പര്‍ശം’ നല്‍കിക്കൊണ്ട് കോടതി ചെലവഴിച്ചുവെന്ന് സിംഗ്വി പറഞ്ഞു.
1950-ലെ ജനപ്രാതിനിധ്യ നിയമം (ROPA) പ്രകാരം ഒരാള്‍ക്ക് 18 വയസ്സ് പ്രായമുണ്ടെന്നും ഒരു നിയോജക മണ്ഡലത്തില്‍ സാധാരണ താമസക്കാരനായിരിക്കണമെന്നും വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുണ്ടെന്ന് സിബല്‍ സമര്‍പ്പിച്ചു. ഈ രണ്ട് വിശദാംശങ്ങളും പരിശോധിക്കാന്‍ ആധാര്‍ നന്നായി ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന് പറഞ്ഞു. ‘ഒരാള്‍ ഇന്ത്യന്‍ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്. ഒരാള്‍ക്ക് മാനസികാവസ്ഥയില്ലാത്തവനാണോ എന്ന് തീരുമാനിക്കുന്നത് യോഗ്യതയുള്ള കോടതിയാണ്. അഴിമതി നിരോധന നിയമം, ജനപ്രാതിനിധ്യ നിയമം തുടങ്ങിയ നിയമങ്ങള്‍ ഒരു വ്യക്തിയെ വോട്ടര്‍ പട്ടികയില്‍ നിന്ന് അയോഗ്യനാക്കുന്നതിന് നിയമപരമായ അടിസ്ഥാനം ഉണ്ടാക്കും. നിങ്ങള്‍ക്ക് ഇതെല്ലാം BLO യോട് ചോദിക്കാന്‍ കഴിയില്ല,’ സിബല്‍ പറഞ്ഞു.
വോട്ടര്‍പട്ടിക പരിഷ്കരിക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസി) മാറ്റിസ്ഥാപിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘എണമറേഷന്‍ ഫോമുകള്‍ അവതരിപ്പിക്കുകയും പൗരത്വം തെളിയിക്കുന്നതിനുള്ള ഭാരം മാറ്റുകയും ചെയ്യുക… ഇത് ഒരു വിദേശിയുടെ മേല്‍ ചുമത്തുന്ന തെളിവുകളുടെ ഭാരം പോലെയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഒഴിവാക്കല്‍ വ്യവസ്ഥകള്‍ സ്വാതന്ത്ര്യത്തിന് ശേഷവും നിലവിലുണ്ട്,’ സിബല്‍ പറഞ്ഞു.
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala15 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala13 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
News13 hours agoഹോങ്കോങ്ങിലെ ഫ്ലാറ്റുകളിലെ തീപിടിത്തം; മരണം 55 ആയി

