X
    Categories: Newsworld

ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുക; ബംഗ്ലാദേശില്‍ 40,000 പേരുടെ പടുകൂറ്റന്‍ റാലി

ധാക്ക: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെതിരെയും അതിനോട് ഫ്രാന്‍സ് എടുത്ത നിലപാടിനെതിരെയും ബംഗ്ലാദേശില്‍ കനത്ത പ്രതിഷേധം. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ ധാക്കയില്‍ പതിനായിരക്കണക്കിന് പേര്‍ മാര്‍ച്ച് നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ കോലം കത്തിക്കുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടനകളില്‍ ഒന്നായ ഇസ്‌ലാമി ആന്തോളന്‍ ബംഗ്ലാദേശ് ആണ് റാലി സംഘടിപ്പിച്ചത്. ഏകദേശം 40,000ത്തില്‍ അധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തുവെന്നാണ് ധാക്ക പൊലീസ് പറയുന്നത്. ധാക്കയിലെ ഫ്രഞ്ച് എംബസിക്കു മുന്നിലാണ് സമരം അവസാനിപ്പിച്ചത്.

ആയിരക്കണക്കിന് പൊലീസുകളാണ് പ്രതിഷേധക്കാരെ തടയാന്‍ എത്തിയത്.ബാരിക്കേഡുകള്‍ പ്രയോഗിച്ചാണ് പൊലീസ് സമരം തടയാന്‍ ശ്രമിച്ചത്.

 

web desk 1: