X
    Categories: gulfNews

സഊദിയില്‍ ഇന്ന് 399 പേര്‍ക്കു കൂടി കോവിഡ്; 16 മരണം

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 399 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 426 പേര്‍ക്ക് രോഗം ഭേദമായി. 16 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമാണ്. മരണ നിരക്ക് 1.5 ശതമാനം.

ഇതോടെ സഊദിയില്‍ ഇതുവരെ 345,631 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 332,117 പേര്‍ രോഗമുക്തി നേടി. 8185 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 778 പേരുടെ നില ഗുരുതരമായി തുടരുന്നു. ആകെ മരണസംഖ്യ 5329 ആയി.

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 46. റിയാദ് 44, മക്ക 30, യാംബു 22, ഖമീസ് മുശൈത്ത് 17, മജ്മഅ 16, ദമ്മാം 15, ഹുഫൂഫ് 14, വാദി ദവാസിര്‍ 13, ജിദ്ദ 12, ഹാഇല്‍ 9, ബുറൈദ 8, അറാര്‍ 8, അയൂണ്‍ അല്‍ജുവ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

 

web desk 1: