X

താമരശ്ശേരി ലഹരി മാഫിയാ ആക്രമണം; മുഖ്യ പ്രതി പിടിയില്‍

താമരശ്ശേരിയില്‍ ലഹരി മാഫിയാ സംഘത്തിന്റെ അക്രമത്തില്‍ മുഖ്യ പ്രതി പിടിയില്‍. മുഖ്യപ്രതിയും, സ്ഥലമുടമയുമായ അയ്യൂബിനെ പോലീസ് പിടികൂടി. കുടുക്കില്‍ ഉമ്മരത്ത് വെച്ചാണ് പിടികൂടിയത്. വീട്ടില്‍ പരിശോധനക്ക് എത്തിയ പോലീസിനു നേരെ കത്തി വീശി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിവിടെ മതില്‍ ചാടിയ അയ്യൂബിന്റെ കാലിന് പരുക്കേറ്റു. തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു.

ഇതോടെ പിടിയില്‍ ആയവരുടെ എണ്ണം 5 ആയി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്ക് പിന്നാലെ ഒരു കിലോമീറ്ററോളം താമരശ്ശേരി സിഐയും സംഘവും പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

 

 

webdesk14: