X

താമരശേരി ചുരം റോഡ് ഗതാഗത നിയന്ത്രണത്തിന് ഇളവ്

കോഴിക്കോട്: താമരശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് എപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ 12 വീല്‍ വരെ ലോറികള്‍ക്ക് ഇളവ് അനുവദിക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കണ്ടയിനര്‍ ലോറികള്‍ക്ക് നിലവിലുള്ള നിരോധനം തുടരും.

നിലവില്‍ രാത്രി 11 മുതല്‍ രാവിലെ ആറു മണി വരെയുള്ള ഗതാഗത സംവിധാനത്തിനു പുറമേ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ചരക്ക് ഗതാഗതം അനുവദിക്കാന്‍ തീരുമാനിച്ചു. അമിതഭാരം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. പരിശോധനയും ശക്തമാക്കും. ജില്ലാ കളക്ടര്‍ സാംബശിവറാവു, ആര്‍.ടി.ഒ ശശികുമാര്‍, താമരശേരി ഡി.വൈ.എസ്.പി പി ബിജുരാജ്, ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ വിനയ രാജ്, ഡി.വൈ.എസ്.പി ബിജുരാജ് താമരശേരി തഹസില്‍ദാര്‍ സി മുഹമദ് റഫീഖ്, ലോറി ഉടമസ്ഥ സംഘം പ്രതിനിധികള്‍ പങ്കെടുത്തു.

chandrika: