X

അബുദാബി യുവകലാ സാഹിതി മുഗള്‍ ഗഫൂര്‍ അവാര്‍ഡ് കൃഷി മന്ത്രി ശനിയാഴ്ച സമ്മാനിക്കും

അബുദാബി യുവകലാ സാഹിതി ഒരുക്കുന്ന യുവകലാസന്ധ്യ 18ന് ശനിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് വിവിധ മേഖലകളിലെ സേവനം മുന്‍നിറുത്തി സണ്‍റെയ്സ് മെറ്റല്‍ ഫാബ്രിക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ലൂയീസ് കുര്യാക്കോസിന് കേരള കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സമ്മാനിക്കും. മുന്‍ എംഎല്‍എ സത്യന്‍ മൊകേരി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മളനത്തില്‍ അറിയിച്ചു.

രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി യുവകലാസാഹിതി സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമാണ്. മുഗള്‍ ഗഫൂര്‍ അവാര്‍ഡ് നേരത്തെ ചന്ദ്രിക പ്രതിനിധി റസാഖ് ഒരുമനയൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

സംഘാടക സമിതി ചെയര്‍മാന്‍ റോയ് വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ എം.സുനീര്‍, പ്രസിഡണ്ട് സിദ്ദീഖ് മുഹമ്മദ്, സെക്രട്ടറി മനുകൈനകരി, ജമിനി ഗണേഷ് ബാബു, എംകെ സജീവ്, രാകേശ് നമ്പ്യാര്‍, ജാസിര്‍ സലീം എ്ന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

webdesk11: