X

കേന്ദ്ര ഏജന്‍സികളെ ഉപയോഗപെടുത്തി  പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്: ഛരണ്‍ ജിത് സിങ് ഛന്നി

കേന്ദ്ര ഏജന്‍സികളെ ഉപയോഗപെടുത്തി  പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ ജിത് സിങ് ഛന്നി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഛന്നിയുടെ മരുമകന്റെ വീട്ടിലെത്തി  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി  ബിജെപി സര്‍ക്കാര്‍ ദുരുപയോഗം നടത്തുകയാണെന്നും റെയ്ഡിലൂടെ തന്നെ കളങ്കപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും ഛന്നി പറഞ്ഞു.  ഇതുവഴി പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  ഫെബ്രുവരി 20 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചാബില്‍ ഇ.ഡിയുടെ റെയ്ഡ്.

 

web desk 3: