X

ലോ കോളജ് വിദ്യാർഥിനിയെ മർദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് കീഴടങ്ങി

കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. കേസിൽ ഒന്നാം പ്രതി കൂടിയായ ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റു ചെയ്യാത്തതിൽ വിമർശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സിപിഎം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്‌സൺ.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ജയ്സൺ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു. 13നു മുൻപു പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് കഴിഞ്ഞ മാസം കോളജിൽനിന്നു പുറത്താക്കി.

webdesk13: