X
    Categories: indiaNews

ആരവമൊഴിഞ്ഞ്, പ്രതീക്ഷ നശിച്ച് സി.പി.എമ്മിന്റെ പഞ്ചാബ് പോര്‌

പഞ്ചാബില്‍നിന്ന്
കെ.പി. ജലീല്‍

കേരളത്തില്‍ ഉറപ്പാണ് ഭരണമെന്ന് അഹങ്കരിക്കുന്ന സി.പി.എമ്മിന്റെ പഞ്ചാബ് സംസ്ഥാന ഓഫീസ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയിലും ശോകമൂകം. 20ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാന നിയമസഭയിലേക്ക് പാര്‍ട്ടി തനിച്ച് 14 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ഇടതുമുന്നണി പോലും കൂടെയില്ല. വിജയത്തില്‍ നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ പ്രതീക്ഷ ഒട്ടുമില്ല. എല്ലാ സീറ്റിലും പരാജയം തന്നെയാകും സാധ്യതയെന്ന് തുറന്നു പറയുകയാണ് നേതൃത്വം. ചണ്ഡീഗഡിലെ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായ ബാബ കരം സിംഗ് ചീമയുടെ പേരിലുള്ള റോഡിലെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ആകെയുള്ളത് ജില്ലാ കമ്മിറ്റിയംഗം അഡ്വ. മുഹമ്മദ് ഷഹനാസ് മാത്രം.

117 ല്‍ 14 സീറ്റില്‍ മത്സരിക്കുന്നെങ്കിലും മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് തീരുമാനമെന്ന് ഷഹനാസ് ചന്ദ്രിക യോട് പറഞ്ഞു. പഴയ കമ്യൂണിസ്റ്റ് കേന്ദ്രത്തില്‍ തനിച്ചാണ് പാര്‍ട്ടിയുടെ പോര്. സി.പിഐ യാകട്ടെ മറ്റൊരു മുന്നണിയിലാണ്. സി.പി.എമ്മിനേക്കാള്‍ വോട്ടുകള്‍ സി.പി.ഐക്ക് ഇവിടെയുണ്ട്. ആര്‍.എം.പി ഐ, സി.പി.ഐ (യു), സി.പി.ഐഎം.എല്‍ (ലിബറേഷന്‍) എന്നിവയാണ് മുന്നണിയിലെ കക്ഷികള്‍.ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് പാര്‍ട്ടിയുടെ തളര്‍ച്ചക്ക് കാരണമെന്നാണ് അഡ്വ.ഷഹനാസ് പറയുന്നത്. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം നന്നായി സ്വീകരിച്ചു. സ്വാതന്ത്ര്യ കാലത്ത് പഞ്ചാബിലുണ്ടായ വര്‍ഗീയ കലാപത്തില്‍ ജീവന്‍ നിലനിര്‍ത്താനായ അപൂര്‍വം കുടുംബങ്ങളിലൊന്നാണ് ഷഹനാസിന്റേത്.
പഞ്ചാബില്‍ 1999 ലാണ് പാര്‍ട്ടിക്ക് അവസാനമായി എം.എല്‍.എമാരുണ്ടായിരുന്നത്. അന്ന് 3 ശതമാനമുണ്ടായിരുന്ന പിന്തുണ ഇപ്പോള്‍ 0.4 ലെത്തി. 2002 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.ഐ 2 സീറ്റുകള്‍ നേടിയെങ്കിലും അവരും ഇപ്പോള്‍ സംപൂജ്യരാണ്.

web desk 3: