X

ന്യൂസ് ക്ലിക്ക് എഡിറ്ററെ പൊലീസ് കസ്റ്റഡിയുലെടുത്തു

ന്യൂസ് ക്ലിക് എഡിറ്റര്‍ പ്രബിര്‍ പുരകായസ്ഥയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും വീടുകളില്‍ നടന്ന റെയ്ഡിന് ശേഷമാണ് എഡിറ്ററെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റില്‍ ന്യൂസ് ക്ലിക്ക് ന്യുസ് പോര്‍ട്ടലിനെതിരെ ചുമത്തിയ യു.എ.പി.എ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇന്നു പുലര്‍ച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കു പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊര്‍മിളേഷ്, പ്രബിര്‍ പുരകായസ്ഥ, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.

ഇന്ന് രാവിലെയാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡല്‍ഹിയിലെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിന്റെ ഗ്രാഫിക്‌സ് ഡിസൈനര്‍ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവില്‍ കിസാന്‍ സഭയുടെ ഓഫീസാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

 

webdesk13: