X

തെരഞ്ഞെടുപ്പു ക്യാമ്പയിനു തുടക്കം കുറിച്ചു

ദമാം: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

ദമാം അൽറയാൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ നിരവധി പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. ജനാധിപത്യ ധ്വംസനം നടത്തിക്കൊണ്ടു ഫാസിസ്റ്റു ഭരണം കൊണ്ടുവരാൻ നടത്തുന്ന ശ്രമം കേരളത്തിലെയും ഇന്ത്യയിലെയും വോട്ടർമാർ ജാഗ്രതയോടെ നിർവഹിക്കണമെന്നും പ്രവാസലോകത്തു നിന്ന്കൊണ്ടു അതിനായി ഒരു ഫോൺ കാളിൽ കൂടി തെരഞ്ഞെടുപ്പു സന്ദേശങ്ങൾ നൽകണമെന്നും കെ.എം.സി.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപെട്ടു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപ സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാലത്തിങ്ങൽ, ഇ. കെ. സലിം (ഒ.ഐ.സി.സി), കെ. എം. ബഷീർ (കെ ഐ ജി), സാജിത് ആറാട്ടുപുഴ, മാലിക് മക്ബൂൽ,
മുഹമ്മദ് റഫീഖ് (മഹാരാഷ്ട്ര), ശബ്‌ന നജീബ്, ലിബി ജെയിംസ് (ഒഐസിസി )
കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ഷൌക്കത്ത് അലി ഹാജി തുടങ്ങിയവർ സംസാരിച്ചു.

പി. ടി. അലവി, നൗഷാദ് ഇരിക്കൂർ, സവാദ് ഫൈസി, സി. എച്ച്. മൗലവി, അൻവർ റയാൻ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്‌റഫ്‌ ഗസാൽ, നൗഷാദ് കെ.സ് പുരം, സമദ് വേങ്ങര, സലിം പാണമ്പ്ര, ബഷീർ വെട്ടുപാറ തുടങ്ങിയവർ സംബന്ധിച്ചു. കിഴക്കൻ പ്രവിശ്യ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഹ്‌മാൻ കാരയാട്, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, മുഷ്താഖ് പേങ്ങാട്, കാദർ മാസ്റ്റർ, മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, ശംസുദ്ദിൻ പള്ളിയാളി, ടി. ടി. കരീം, നൗഷാദ് തിരുവനന്തപുരം, ഹുസ്സൈൻ വേങ്ങര,ജൗഹർ കുനിയിൽ, ഫൈസൽ കൊടുമ, ഷെരീഫ് പാലക്കാട്‌, ഖാദർ അണങ്കൂർ, അറഫാത്ത് കാസറഗോഡ്, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് മേലങ്ങാടി, റസാഖ് ഓമാനൂർ, അലി പാച്ചേരി, ഹാജറ സലീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല സ്വാഗതവും മുജീബ് കൊളത്തൂർ നന്ദിയും പറഞ്ഞു.

webdesk13: