kerala

പഴയ തുണി ശേഖരിക്കാനെന്ന വ്യാജ്യേനെ വീടുകളില്‍ എത്തി മോഷണം; കവര്‍ച്ചക്കാര്‍ പിടിയില്‍

By webdesk18

June 11, 2025

കോട്ടയം: പഴയതുണി ശേഖരിക്കാനെന്ന വ്യാജ്യേനെ വീടുകളില്‍ കവര്‍ച്ച നടത്തുന്നവര്‍ പോലീസ് പിടിയില്‍. തമിഴ്‌നാട് തിരുന്നല്‍വേലി കളത്ത് സ്ട്രീറ്റില്‍ ജയറാം, ഭാര്യ നാഗവല്ലി, മധുരൈ നാഗമലയ്ക്കത്ത് തങ്കപാടി, ഭാര്യ വല്ലി ടി. ശങ്കരി എന്നി നാല് പേരാണ് പിടിയിലായത്. പോലീസ് അന്വേഷണത്തില്‍ ഇവരോടോപ്പമുണ്ടായിരുന്ന ചിലര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 45ഓളം പേരടങ്ങുന്ന ഒരു വലിയ സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

പ്രധാനമായും മൂന്നോ നാലോ പേരായി സംഘം ചേര്‍ന്ന് സ്വര്‍ണം കൂടുതലുള്ള ആളുകളെ നോക്കിവെയ്ക്കും. തുടര്‍ന്ന് പഴയ തുണി ശേഖരിക്കാന്‍ എന്ന വ്യാജ്യേനെയാണ് ഇവര്‍ ആളുകളെ സമീപിക്കുന്നത്. പിന്നീട് ഒരാള്‍ സ്വര്‍ണം കവരുകയും ചെയ്യും. കൂട്ടത്തിലെ ആണുങ്ങളാണ് മോഷ്ടിച്ച മുതല്‍ വില്‍ക്കുന്നത്. ആളുകള്‍ കൂടുന്ന ഇടത്തും ഇവര്‍ സംഘമായെത്തും. ഇതാണ് ഇവരുടെ രീതി. ഇതു കൂടാതെ സംഘാഗങ്ങളില്‍ കൂടുതലും ദമ്പതിമാരാണ്.

രണ്ടുമാസങ്ങല്‍ക്ക് മുന്‍പ് രാമപുരം ഇരട്ടച്ചിറക്ക് സമീപം പ്രായമായ സ്ത്രീയുടെ മാല മോഷ്ടിച്ചെന്ന പരാതിയിലാണ് അടൂരില്‍ നിന്നും ഇവര്‍ രാമപുരം പോലീസിന്റെ പിടിയിലായത്. ഇവര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി മോഷണം നടത്തിയിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി. ചെറുപ്രായത്തില്‍ തന്നെ മോഷണം തൊഴിലാക്കി മാറ്റിയ ഇവര്‍ കേരളത്തിലെ തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷ്ടാക്കളുടെ ലിസ്റ്റിലുണ്ട്. എന്നും അറിയിച്ചു.