X

സ്വര്‍ണ്ണക്കപ്പ് നാളെ കോഴിക്കോട്ടെത്തും

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് നാളെ കോഴിക്കോട് കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പാലക്കാട് നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വര്‍ണക്കപ്പ് കോഴിക്കോട് ജില്ലാതിര്‍ത്തിയായ രാമനാട്ടുകരയില്‍ വച്ച് ഏറ്റുവാങ്ങും. ഉച്ചയ്ക്ക് ഒരു മണിയോടെ സംഘാടകസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞഹമ്മദ്കുട്ടി എംഎല്‍എ, കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ്കുമാര്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങും.

സ്വര്‍ണ്ണക്കപ്പുമായുള്ള ഘോഷയാത്ര പത്തോളം കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മൂന്നുമണിയോടെ മുതലക്കുളം മൈതാനിയിലെത്തും. അവിടെവച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കപ്പ് ഏറ്റുവാങ്ങും. തുടര്‍ന്ന് ഘോഷയാത്രയായി തുറന്ന ജീപ്പില്‍ മാനാഞ്ചിറ ചുറ്റും. നാലുമണിയോടെ മാനാഞ്ചിറ സ്‌ക്വയറില്‍ സ്വര്‍ണ്ണക്കപ്പ് സ്ഥാപിക്കും. ആറുമണിവരെ കപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കും.

webdesk11: