X

കാപിക്കോ റിസോര്‍ട്ടിലെ 34 കോട്ടേജുകള്‍ പൊളിച്ചെന്ന് സര്‍ക്കാര്‍; മാര്‍ച്ച് 25നകം 20 എണ്ണം കൂടി പൊളിക്കും

ആലപ്പുഴ പാണാവള്ളിയില്‍ അനധികൃതമായി നിര്‍മ്മിച്ച കാപ്പിക്കോ റിസോര്‍ട്ടിലെ 54 കോട്ടേജുകളില്‍ 34 എണ്ണം പൂര്‍ണമായും പൊളിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മാര്‍ച്ച് 25നകം പൊളിക്കല്‍ നടപടി പൂര്‍ണമാക്കുമെന്നും അവധി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പൊളിക്കല്‍ നടപടി നടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ചീഫ് സെക്രട്ടറി വിപി ജോയിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ ശര്‍മിള മേരി ജോസഫ് ആണ് പൊളിക്കല്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. പൊളിച്ച അവശിഷ്ടങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ ദ്വീപില്‍ നിന്നും മാറ്റുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 2022 സെപ്റ്റംബര്‍ 15നാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്.

സമീപത്തെ ജലാശയങ്ങള്‍ മലിനമാക്കാത്ത രീതിയിലാണ് പൊളിക്കല്‍ നടപടിയെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ ഇതിന് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. റിസോര്‍ട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജനസമ്പര്‍ക്ക സമിതി കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

webdesk11: