X

തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് ന് മികച്ച നേട്ടം; ഇടതുമുന്നണിയില്‍നിന്ന് 5 സീറ്റ് പിടിച്ചെടുത്തു.

തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് ന് മികച്ച നേട്ടം. എല്‍ ഡി എഫില്‍ നിന്നും ഒട്ടേറെ സീറ്റുകള്‍ പിടിച്ചെടുക്കുകയും നിലവില്‍ ഉള്ളവ നിലനിര്‍ത്തുകയും ചെയ്തു.6 സീറ്റുണ്ടായിരുന്നത് 11 സീറ്റായി. ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 97 സ്ഥാനാര്‍ത്ഥികളാണ് മൊത്തം മല്‍സരിച്ചത്. 74.38 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം.

കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിൽ പതിനഞ്ചാം വാർഡ് UDF പിടിച്ചെടുത്തുചെറുവണ്ണൂരില്‍ യുഡിഎഫിന് അട്ടിമറി വിജയം നേടികൊടുത്ത് മുംതാസ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെസി ആസ്യ 587 വോട്ടുകള്‍ നേടിയപ്പോള്‍ മുംതാസിന് 755 വോട്ടുകള്‍ നേടി യുഡിഎഫ് ഭരണം നിലനിര്‍ത്തി.

 

തൃത്താലയിൽ രണ്ട് വാർഡിലും UDF – ഒന്ന് LDF ൽ നിന്ന് പിടിച്ചെടുത്തത്

മലപ്പുറം തിരൂർ തിരുന്നാവായ പഞ്ചായത്തിൽ 35 വർഷത്തെ LDF കുത്തക തകർത്ത് UDF പതിനൊന്നാം വാർഡ് പിടിച്ചെടുത്തു

എരുമേലി പഞ്ചായത്ത്‌ ഒഴക്കനാട് അഞ്ചാം വാർഡ് UDF പിടിച്ചെടുത്തു

ബത്തേരി നഗര സഭയിൽ പാളാക്കര പതിനേഴാം ഡിവിഷൻ UDF പിടിച്ചെടുത്തു

എ ആർ നഗറിൽ കുന്നുംപുറം ഏഴാം വാർഡ് UDF 660 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തിൽ നിലനിർത്തി

ആനക്കര മലക്കമാവ് വാർഡിൽ UDF സ്ഥാനാർഥി പി ബഷീർ വിജയിച്ചു

കൊല്ലം കോർപ്പറേഷൻ മൂന്നാം ഡിവിഷൻ UDF പിടിച്ചെടുത്തു – ആർ എസ് പിയിലെ ദീപു ഗംഗാധരനാണ് ജയിച്ചത്

മലപ്പുറം ചക്കിട്ടാമല പന്ത്രണ്ടാം വാർഡ് UDF നിലനിർത്തി

മലപ്പുറം ഊരകം അഞ്ചാം വാർഡ് UDF നിലനിർത്തി

കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് UDF പിടിച്ചെടുത്തു.

 

പത്തനംതിട്ട കല്ലൂപ്പാറയില്‍ ഇടതുമുന്നണിയില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സീറ്റ് പിടിച്ചെടുത്തു. സി.പി.എമ്മിലെ സത്യന്‍ മരിച്ചതിനെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പാണിത്. യു.ഡി.എഫ് ആണ് നിലവിലെ ഭരണസമിതി. 454 വോട്ട് ബി.ജെ.പി നേടിയപ്പോള്‍ 361 വോട്ട് ഇടതുമുന്നണിക്കും 155 വോട്ട് യു.ഡി.എഫിനും ലഭിച്ചു.

Chandrika Web: