X
    Categories: indiaNews

“യുപിഎസ്‌സി ജിഹാദ്’ വിധി; ഹൈക്കോടതികള്‍ സുപ്രിംകോടതിക്ക് മാതൃകയെന്ന് പ്രശാന്ത് ഭൂഷന്‍

ന്യൂഡല്‍ഹി: സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നത് ചൂണ്ടിക്കാട്ടി സുദര്‍ശന്‍ ന്യൂസ് ടിവിയുടെ പരിപാടിക്ക് സ്്‌റ്റേ വിധിച്ച് ഡല്‍ഹി ഹൈക്കോടതി.
ഐഎഎസ്, ഐപിഎസ് തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യുപിഎസ്സി ജിഹാദാ’ണെന്ന വിദ്വേഷ പരാമര്‍ശവുമായി സുദര്‍ശന്‍ ടിവി രംഗത്തെത്തിയിരുന്നത്. ഇത് സംബന്ധിച്ച് ഒരു ട്രെയിലറും ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനാണ് ഇപ്പോള്‍ കോടതി സ്‌റ്റേ വിധിച്ചത്.

അതേസമയം, വിധിയില്‍ സുപ്രിം കോടതിക്കെതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷന്‍ രംഗത്തെത്തി. സാമുദായിക പരിപാടി സംപ്രേഷണം ചെയ്യുന്നത് സ്റ്റേ ചെയ്തതിന് ഡല്‍ഹി ഹൈക്കോടതിക്ക് അഭിനന്ദനങ്ങള്‍. സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നത് രാജ്യത്തെ ഗുരുതരമായ കുറ്റമാണ്. വിധിയിലൂടെ ഹൈക്കോടതികള്‍ സുപ്രീം കോടതിക്ക് വഴി കാണികയാണെന്നും, പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു.

‘യുപിഎസ്സി ജിഹാദ്’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സിവില്‍ സര്‍വീസിലെ ”മുസ്ലിംകളുടെ നുഴഞ്ഞുകയറ്റം” എന്ന വിവാദ ട്രെയിലറാണ് സുദര്‍ശന്‍ ടിവി പുറത്തുവിട്ടിരുന്നത്. ഇതിന്റെ ട്രെയിലറിന്റെ പ്രക്ഷേപണമാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ത്തിവെപ്പിച്ചത്.

സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫായ സുരേഷ് ചവങ്കെയാണ് ഇത്തരത്തില്‍ പുതിയ ഒരു ജിഹാദ് ആരോപണവുമായി രംഗത്ത് വന്നിരുന്നത്. ഉന്നത മത്സരപരീക്ഷകള്‍ ജയിക്കാന്‍ മുസ്ലിംകള്‍ യുപിഎസ്സി ജിഹാദ് നടത്തുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. കേട്ടാല്‍ ചിരിവരുന്ന ആരോപണത്തില്‍ ടെലിവിഷന്‍ ചര്‍ച്ച വരെ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് അതിന്റെ ട്രെയിലറും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ അടുത്ത കാലത്തായി മുസ്‌ലിം ഐഎഎസ്, ഐപിഎസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണ്? ജാമിഅ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികയിലെത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താവും എന്നാണ് സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചവങ്കെയുടെ ചോദ്യം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പ്രൊമോ പങ്കുവെച്ചാണ് സുരേഷ് വിദ്വേഷ പരാമര്‍ശം നടത്തിയത്.

chandrika: