X

യുഎഇയിലേക്ക് ആകാശമാര്‍ഗം തുറന്ന് ഇസ്രയേല്‍; ആദ്യ വിമാനം തിങ്കളാഴ്ച

 

അബുദാബി/ടെല്‍അവീവ്: ഇരുരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റ ഭാഗമായി യുഎഇയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ച് ഇസ്രയേല്‍. ഇസ്രയേലിന്റെ എല്‍ അല്‍ എയര്‍ലൈന്‍സാണ് തിങ്കളാഴ്ച യുഎഇയിലേക്ക് സര്‍വീസ് നടത്തുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ വിമാന സര്‍വീസായി ഇത് മാറും.

ഇസ്രയേലിലെ ബെന്‍ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് യുഎഇ ലക്ഷ്യമാക്കി വിമാനം പുറപ്പെടുക. ഇസ്രയേല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വൈബ്‌സൈറ്റില്‍ വെള്ളിയാഴ്ച പട്ടികപ്പെടുത്തിയ ലിസ്റ്റിലാണ് ഫ്‌ളൈറ്റ് സംബന്ധിച്ച തീരുമാനമുള്ളത്. തിങ്കളാഴ്ച യുഎഇയിലെത്തുന്ന വിമാനം ചൊവ്വാഴ്ച ബെന്‍ ഗുരിയന്‍ വിമാനത്താവളത്തിലേക്കു തന്നെ തിരിക്കും.

അമേരിക്കയുടെ മധ്യസ്ഥതയിലാണ് യുഎഇ-ഇസ്രയേല്‍ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. മുമ്പ് യുഎഇയ്ക്ക് നിഷേധിച്ച നൂതനമായ എഫ്-35 നല്‍കി ഗള്‍ഫില്‍നിന്ന് വൈദ്യുതി വാങ്ങുക എന്ന ലക്ഷ്യവും ഇസ്രായേലിനുണ്ട്.

 

 

 

web desk 1: