X

കൊടുംചൂട്; 40 ഡി​ഗ്രിയോടടുത്ത് സംസ്ഥാനം പത്ത് ജില്ലകളിൽ യെല്ലോ അല‍ർട്ട്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ഏപ്രില്‍ ഒന്ന് വരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 39 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ ജില്ലകളിലെ ഉയര്‍ന്ന താപനില.

തൊട്ടു പിന്നാലെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില.ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ താപനില ഉയരും.എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത് സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡി?ഗ്രി വരെ താപനില വര്‍ധനവാണ്. കാലാവസ്ഥാവകുപ്പ് ഇന്ന് വേനല്‍ മഴക്കും സാധ്യത കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് വേനല്‍ മഴയ്ക്ക് സാധ്യത. മാര്‍ച്ച് 30 വരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വേനല്‍ മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

webdesk13: