kerala

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

By webdesk18

May 21, 2025

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈദ്യുത ഷോക്കേറ്റ് കാട്ടാന ചൊരിഞ്ഞ കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്‌മോന്‍, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

കൈതക്കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്തവര്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് വീഴാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെയും സഹായിയേയും വനം വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.