X

ലോകകപ്പ് ടിക്കറ്റുകള്‍ ഈ മാസം 25 മുതല്‍ ലഭ്യമാവുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്

മുംബൈ: ലോകകപ്പ് ടിക്കറ്റുകള്‍ ഈ മാസം 25 മുതല്‍ ലഭ്യമാവുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പിന് മുന്നോടിയായി എല്ലാ ടീമുകളും പങ്കെടുക്കുന്ന വാം അപ്പ് മല്‍സരങ്ങള്‍ക്കും ടിക്കറ്റുണ്ടാവും. തിരുവനന്തപുരം, ഗോഹട്ടി എന്നീ വേദികളിലാണ് സന്നാഹ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ആഗസ്ത് 30 മുല്‍ ലഭ്യമാവും.

ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ (ചെന്നൈ), ഇന്ത്യ-അഫ്ഗാനിസ്താന്‍ (ഡല്‍ഹി) ഇന്ത്യ-ബംഗ്ലാദേശ് (പുനെ) മല്‍സരങ്ങളുടെ ടിക്കറ്റ് ആഗസ്ത്് 31 മുതല്‍ ലഭിക്കും. ഇന്ത്യയുടെ ന്യുസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക മല്‍സര ടിക്കറ്റുകള്‍ സെപ്തംബര്‍ ഒന്ന് മുതലും ഇന്ത്യ-ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് മല്‍സരങ്ങളുടെ ടിക്കറ്റ് സെപ്തംബര്‍ 2 മുതലും ലഭ്യമാവും. ആവേശം വിതറുന്ന ഇന്ത്യ-പാക്കിസ്താന്‍ മല്‍സര ടിക്കറ്റുകള്‍ സെപ്തംബര്‍ 3 മുതലാണ് ലഭ്യമാവുക. ttp-s://wwwcricketworld-cupcom/ എന്ന സൈറ്റില്‍ ഓഗസ്റ്റ് 15 മുതല്‍ ടിക്കറ്റിനായി രജിസ്ട്രര്‍ ചെയ്യാം.

webdesk11: