X

ബിസിനസ് ആവശ്യത്തിനായി തുര്‍ക്കിയില്‍ പോയ ഇന്ത്യക്കാരനെ കാണ്മാനില്ല

തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യന്‍ സ്വദേശിയെ കാണ്മാനില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ബംഗളൂരു സ്വദേശിയെ ആണ് കാണാതായത്. 10 ഇന്ത്യക്കാര്‍ തുര്‍ക്കിയിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.

തുര്‍ക്കിയയിലും സിറിയയിലും ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ 11,000 ആയി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ തണുപ്പ് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നാണ് തിരയുന്നത്.

ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയവരില്‍ ഏറിയ പങ്കും പള്ളികളിലും സ്‌കൂളുകളിലും ബസ് സ്‌റ്റോപ്പുകളിലുമാണ് അഭയം തേടിയിരിക്കുന്നത്. ദുരിത ബാധിതര്‍ക്ക് സഹായം നല്‍കാന്‍ ലോകാരോഗ്യ സംഘടന അടിയന്തര മെഡിക്കല്‍ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 20,000 ആകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. രണ്ടര കോടി ആളുകളെ ഭൂകമ്പം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

webdesk13: