X

പ്രളയ മുന്നൊരുക്കത്തിന് എത്തിയ ജവാനെ കാണാനില്ല; തിരുവല്ല പൊലീസിന് എന്‍.ഡി.ആര്‍.എഫിന്റെ പരാതി

കേരളത്തില്‍ എത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണാതായതായി പരാതി. എന്‍ഡിആര്‍എഫ് സംഘത്തിലെ െ്രെഡവറും കൂത്താട്ടുകുളം സ്വദേശിയുമായ രാജേഷ് രവീന്ദ്രനെയാണ് (38) കാണാതായത്.

ഒരു മാസം മുമ്പാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ആരക്കോണത്ത് നിന്ന് എന്‍.ഡി.ആര്‍.എഫ് സംഘം മതില്‍ ഭാഗത്തെത്തിയത്. ഇവിടത്തെ സത്രം ഓഡിറ്റോറിയത്തിലാണ് സംഘം ക്യാമ്പ് ചെയ്തിരുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണി മുതലാണ് ജവാനെ കാണാതായത്.

തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ എന്‍ഡിആര്‍എഫ് ഇന്‍സ്‌പെക്ടറാണ് രാജേഷിനെ കാണാനില്ലെന്ന് തിരുവല്ല പൊലീസില്‍ പരാതി നല്‍കി. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. കേസ് എടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 

 

webdesk14: