X

ആഡംബരകാർ അപകടത്തിൽപ്പെട്ടു; ലഹരിമരുന്നു സംഘം യാദൃച്ഛികമായി പൊലീസ് പിടിയിൽ

മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവരില്‍ ഒരാളെ പൊലീസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദാണ് പൊലീസിന്റെ പിടിയിലായത്. കറത്തമ്മല്‍ പുത്തന്‍പീടികയില്‍ ഹബീബ് റഹ്മാനാണ് രക്ഷപ്പെട്ടത്. ഇവരില്‍ നിന്ന് 3.5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊടുവള്ളി ആവിലോറ പാറക്കണ്ടി മുക്കില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

കെ. എല്‍. 57 എന്‍ 6067 നമ്പര്‍ കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കു മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്ന രണ്ടു പേരെ കാറില്‍ കണ്ടു. പിന്നീട് ഇവര്‍ ഉണര്‍ന്ന് കാറില്‍ പരിശോധിക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് ലഹരിമരുന്ന്, ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി കൊടുവള്ളി പൊലീസിനു കൈമാറി.

 

 

webdesk14: