X

കേരളത്തിന്റെ ധന പ്രതിസന്ധിക്ക് പ്രധാന കാരണം സര്‍ക്കാരിന്റെ ധൂര്‍ത്ത്: വി.ഡി സതീശന്‍

കർണാടക സർക്കാർ കേരള സർക്കാർ നടത്തിയ സമരത്തിന് പിന്തുണ കൊടുക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർണാടക സർക്കാർ നടത്തിയത് വേറെ സമരമാണ്. കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് ഊതി പെരുപ്പിച്ച കണക്കാണെന്നും ഒരുപാട് കാര്യങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്രസർക്കാരിന്റെ അവഗണനയെന്നും അദ്ദേഹം പറഞ്ഞു. ധൂർത്താണ് പ്രധാന കാരണം,സർക്കാരിന് പ്രതിപക്ഷം ക്രിയാത്മകമായ നിർദേ ശങ്ങൾ നൽകിയിരുന്നുവെന്നും അതെല്ലാം ആദ്യം പുച്ഛിച്ചുതള്ളിയെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രിംകോടതിയിലും ഡൽഹിയിലും കേരള നിയമസഭയിലും പരസ്പര വിരുദ്ധ കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തും അഴിമതിയും രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ ഒത്തുതീർപ്പിന്റെ ഏജൻറ് ആണ് വി. മുരളീധരനെന്ന് വി ഡി സതീശൻ ആരോപിച്ചു. എല്ലാ കേസും ഒത്തുതീർപ്പാക്കും. പകലൊന്നും രാത്രിയിൽ വേറൊന്നും പറയുന്ന ആളാണ് വി. മുരളീധരൻ. ഏത് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിയാലും അതിൽ അഡ്ജസ്റ്റ്മെൻ്റ് നടത്തും. പകരം വി. മുരളീധരന്റെ വലംകൈ ആയ കെ. സുരേന്ദ്രനെ സർക്കാർ രക്ഷിച്ചെടുക്കുമെന്ന് വി ഡി സതീശൻ ആരോപിച്ചു.

webdesk14: