X

ലാലു അലക്‌സിന്റെ പുതിയ ചിത്രം ‘ഇമ്പം’ എത്തുന്നു

ലാലു അലക്സ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ഇമ്പം’. ദീപക് പറമ്പോലും വേഷമിടുന്ന ഇമ്പത്തിന്റെ സംവിധാനം ശ്രീജിത്ത് ചന്ദ്രനാണ്. ഒക്ടോബര്‍ 27ന് പ്രദര്‍ശനത്തിനെത്തിയ ഇമ്പം സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘തൂവാനമാകെ’ എന്ന മനോഹമായ ഗാനം ചിത്രത്തിനായി പാടിയത് ഹിഷാം അബ്ദുള്‍ വഹാബും പി എസ് ജയഹരിയും മീനാക്ഷി എം എല്ലുമാണ്.

വിനീത് ശ്രീനിവാസനു പുറമേ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ഇമ്പത്തില്‍ മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

webdesk13: