X

ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്‌തേക്കും

അബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനെ യൂറോപ്യന്‍ സംഘടനകള്‍ സമാധാനത്തിനുള്ള െനാബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്‌തേക്കുമെന്ന് ഫ്രാന്‍സിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്ള്‍സ് ഫോര്‍ പീസ് യൂനിയന്‍ എന്നിവയുടെ പ്രസിഡന്റായ ഹസ്സന്‍ അല്‍ ഷുല്‍ഗൗമി.

യു.എ.ഇ-ഇസ്രായേല്‍ ഉടമ്പടിയിലൂടെ സമാധാനത്തിനായി പ്രവര്‍ത്തനം നടത്തിയ ധീരനായ നേതാവാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദെന്ന് അദ്ദേഹം പ്രശംസിച്ചു. വെസ്റ്റ് ബാങ്കിലെ ഭൂമി ഇസ്രായേല്‍ പിടിച്ചെടുക്കുന്നത് തടയാനും തീവ്രവാദത്തെയും ഭീകരതയെയും ഉപരോധിക്കാനും അടഞ്ഞുകിടന്ന സന്ധി സംഭാഷണത്തിനുള്ള വാതില്‍ തുറക്കാനും പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് പ്രത്യാശ പുനഃസ്ഥാപിക്കാനും ഉടമ്പടി വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ അക്സ പള്ളിയില്‍ ഇമറാത്തികളെ പ്രാര്‍ഥിക്കുന്നതില്‍നിന്ന് വിലക്കി ജറൂസലം മുഫ്തി പുറപ്പെടുവിച്ച ഫത്‌വയോടുള്ള പ്രതികരണത്തില്‍ അല്‍ അഖ്‌സ എല്ലാ മുസ്‌ലിംകള്‍ക്കും വേണ്ടിയുള്ളതാണെന്നും അല്ലാഹുവിന്റെ വിശാലമായ സ്ഥലത്ത് മറ്റൊരാള്‍ പ്രാര്‍ഥിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അല്‍ഷല്‍ഗൗമി പറഞ്ഞു.

 

web desk 1: