X

തൊടുപുഴയില്‍ ജോലി കഴിഞ്ഞു രാത്രിയില്‍ മടങ്ങിയ നഴ്‌സിനെ റോഡില്‍വച്ച് കടന്നുപിടിച്ചു

ജോലി കഴിഞ്ഞു വീട്ടിലേക്ക് രാത്രി സ്‌കൂട്ടര്‍ ഓടിച്ചു പോയ നഴ്‌സിന് നേരെ അതിക്രമം. നഴ്‌സിന്റെ സ്‌കൂട്ടറിന്റെ പിന്നാലെ ബൈക്കില്‍ എത്തിയ ആക്രമി ബൈക്കിന്റെ വേഗം കുറഞ്ഞ സമയത്ത് ഒപ്പമെത്തി കടന്നു പിടിക്കുകയായിരുന്നു. തൊടുപുഴ വണ്ണപ്പുറത്ത് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

ബൈക്കിന്റെ വേഗം കുറച്ചു ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. ഉടന്‍ ശബ്ദം ഉണ്ടാക്കിയപ്പോള്‍ അക്രമി ഭയന്ന് ഓടി. സംഭവത്തില്‍ കാളിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

webdesk11: