X
    Categories: indiaNews

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു; മഹാരാഷ്ട്ര വ്യവസായിക്ക് നഷ്ടമായത് ഒരു കോടി

മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ മാഹരാഷ്ട്ര താനെ വ്യവസായിക്ക് നഷ്ടമായ്ത് 99.50 ലക്ഷം രൂപ.

നവംബര്‍ 6-7 ന് ഇടയിലാണ് ഹാക്കിംഗ് നടന്നതെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നെറ്റ് ബാങ്കിംഗ് വഴി മറ്റ് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയെന്നും വാഗ്ലെ എസ്റ്റേറ്റ് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യന്‍ പീനല്‍ കോഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

web desk 3: