X
    Categories: indiaNews

ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെച്ചു; ഗുജറാത്തില്‍ ഐ.എ.എസ് ഓഫിസറെ ചുമതലകളില്‍ നിന്ന് നീക്കി

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് നീക്കി. ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇദ്ദേഹത്തെ ചുമതലകള്‍ നിന്നും ഒഴിവാക്കിയത്.

ഐഎഎസ് ഓഫീസര്‍ അഭിഷേക് സിംഗിനാണ് ഈ ദുരനുഭവം ഉണ്ടായത്. പബ്ലിസിറ്റിക്ക് വേണ്ടി ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെക്കുകയായിരുന്നു. ഗുജറാത്തില്‍ പൊതുനിരീക്ഷകനായി ജോയിന്‍ ചെയ്തു എന്ന് കാണിച്ചാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഒബ്‌സര്‍വര്‍ എന്ന ബോര്‍ഡ് വെച്ച് ഔദ്യോഗികിക കാറില്‍ ചാരി നില്‍ക്കുന്ന ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. സംഭവം വളരെ ഗൗരവമായാണ് കാണുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു.

ഇന്ത്യ ഉടനീളം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിനും ഒന്നിനുമാണ് നടക്കുന്നത്. ഡിസംബര്‍ 8ന് ഫലം.

web desk 3: