X

സ്റ്റേഷനിലെ വിശ്രമ മുറിയില്‍ പൊലീസുകാരന്‍ തൂങ്ങി മരിച്ചു

തൃശ്ശൂര്‍ നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ വിശ്രമം മുറിയില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ചു. തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണന്‍ ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ്.

ഞായറാഴ്ച രാവിലെയോടെയാണ് ഇദ്ദേഹത്തെ വിശ്രമ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടായിരുന്നതായും സഹപ്രവര്‍ത്തകര്‍ പറയുന്നു.

webdesk11: