X

ധൂര്‍ത്തിനു പണമുണ്ട്, പെന്‍ഷന് പണമില്ല

ബഷീര്‍ മമ്പുറം

ഡിസംബര്‍ മൂന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം. രാജ്യമൊട്ടുക്കും ഭിന്നശേഷിക്കാര്‍ക്ക്‌വേണ്ടി വിവിധ ആഘോഷ പരിപാടികളും മറ്റും അരങ്ങേറുന്ന പ്രത്യേക ദിനം. കലാ, കായിക ആഘോഷപരിപാടികള്‍ ഒരു പരിധിവരെ ഭിന്നശേഷിക്കാര്‍ക്ക് മാനസിക ഉല്ലാസവും സന്തോഷവും നല്‍കുമെന്നതില്‍ അഭിപ്രായവ്യത്യാസമില്ലായെങ്കിലും ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളെ കുറിച്ചും അവകാശ നിഷേധങ്ങളെ കുറിച്ചും എത്രപേര്‍ ഓര്‍ക്കാറുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസുകളോ സെമിനാറുകളോ ക്യാമ്പയിനുകളോ നടത്തുകയാണ് ഏറെ അഭികാമ്യവും അനിവാര്യവും. 2016 ന്റെ ആരംഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഞജണഉ RPWD Act 2016 അതതു സര്‍ക്കാറുകള്‍ പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ 21 വിഭാഗങ്ങളായി തരം തിരിക്കപ്പെട്ടവരില്‍ ഏതൊരു ഭിന്നശേഷിക്കാര്‍ക്കും ഭിന്നശേഷിക്കാരുടെ പ്രതിനിധികള്‍ക്കും തങ്ങളുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും അവകാശ നിഷേധങ്ങള്‍ക്കെതിരെയും ശബ്ദിക്കേണ്ടി വരില്ല. മറിച്ച് ഇവരോരോരുത്തരും സന്തോഷവാന്‍മാരും സംതൃപ്തരുമായിരിക്കും.

RPWD Act 2016 സെക്ഷന്‍ 24 സബ് സെക്ഷന്‍ 1 ഭിന്നശേഷിക്കാരുടെ ജീവിത ഉന്നമനത്തിനും സമത്വത്തിനും സര്‍ക്കാറുകള്‍ പ്രത്യേക സ്‌കീമുകള്‍ നടപ്പാക്കുകവഴി ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തില്‍ സ്വാതന്ത്ര്യത്തോടെയുള്ള തുല്യ അവസരവും നീതിയും ഉറപ്പാക്കാന്‍ ഉതകുംവിധത്തില്‍ ഭിന്നശേഷിക്കാരുടെ പ്രായം, സാമ്പത്തികം, സാമൂഹിക ചുറ്റുപാട്, ശാരീരിക പരിമിതിയുടെ തരം, ശതമാനം എന്നിവ പരിഗണിച്ചുകൊണ്ട് മറ്റിതര വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഇത്തരം സ്‌കീമുകളേക്കാള്‍ ചുരുങ്ങിയത് 25 ശതമാനം വര്‍ധനവോടുകൂടിയായിരിക്കണം നല്‍കേണ്ടത് എന്നു പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പാക്കേജുകളും സ്‌കീമുകളുമെല്ലാം നിലവിലുണ്ടെന്നിരിക്കെ അവ പ്രാവര്‍ത്തികമാക്കി നല്‍കുന്നതിനു പകരം ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാനും നിഷേധിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഈ അവസരത്തില്‍ പ്രതിഷേധ സൂചകമായി കളക്ട്രേറ്റ് പരിസരത്ത് ഉഅജഘ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുകയാണ്. താല്‍ക്കാലിക ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് മാത്രമുള്ളവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കുക, സാമൂഹ്യക്ഷേമ പെന്‍ഷനുള്ള വരുമാന സിര്‍ട്ടിഫിക്കറ്റില്‍ പെന്‍ഷനറുടെ വരുമാനം മാത്രം ബാധകമാക്കുക, ആശ്വാസ കിരണം തുക കുടിശ്ശിക തീര്‍ത്തു നല്‍കുക, 2004 മുതല്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി ചെയ്തവര്‍ക്ക് സ്ഥിര നിയമനം നല്‍കുക, സാമൂഹ്യ പെന്‍ഷന്‍ വിഭാഗത്തില്‍ നിന്നും ഭിന്നശേഷിക്കാരെ വേര്‍തിരിച്ചു പെന്‍ഷന്‍ നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ‘ധൂര്‍ത്തടിക്കാന്‍ പണമുണ്ട് പെന്‍ഷന്‍ നല്‍കാന്‍ പണമില്ല’ എന്ന ശീര്‍ഷകത്തില്‍ ഭിന്നശേഷിക്കാരോടുള്ള നീതി നിഷേധങ്ങള്‍ക്കെതിരെ ധര്‍ണ നടത്തുന്നത്.

ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം തൊഴില്‍ പുനരധിവാസം അതോടൊപ്പം തന്നെ അവരെ സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തിലൂന്നി രൂപം നല്‍കി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അനുബന്ധ സംഘടനയായി പ്രവര്‍ത്തിച്ചു പോരുന്ന ഡിഫറെന്റ്‌ലി ഏബ്ള്‍ഡ് പീപ്പിള്‍സ് ലീഗ് സമാനമായ ഒട്ടനവധി അവകാശ സമരപരിപാടികളുള്‍പ്പെടെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കും പുനരധിവാസത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. ഭിന്നശേഷിക്കാര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ക്കും സമത്വം തുല്യനീതി എന്നിവ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ട് എന്നും അനുകമ്പയോ സഹതാപമോ അല്ല മറിച്ച് പരിഗണനയാണ് ഭിന്നശേഷിക്കാര്‍ ആഗ്രഹിക്കുന്നതെന്നുമുള്ള സന്ദേശം അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമൂഹത്തിലേക്ക് സമര്‍പ്പിക്കുന്നു.
(ഡിഫറെന്റ്‌ലി ഏബ്ള്‍ഡ് പീപ്പിള്‍സ് ലീഗ് സംസ്ഥാന പ്രസിഡന്റാണ് ലേകകന്‍)

 

 

web desk 3: