X
    Categories: indiaNews

എയിംസ് ഹാക്കിംഗ്: പിന്നിൽ ചൈനയെന്ന് സൂചന

ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സൈബർ ആക്രമണം. ലക്ഷക്കണക്കിന് രോഗികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. ചൈനീസ് ഹാക്കർമാർ നടത്തിയതായാണ് സൂചന. അഞ്ച് പ്രധാന സെർവറുകളെ ലക്ഷ്യം വെച്ചതായി വൃത്തങ്ങൾ അറിയിച്ചു.

മോഷ്ടിച്ച ഡാറ്റകൾ ഇന്റർനെറ്റിന്റെ ഡാർക്ക് വെബിൽ വിറ്റതാകാനാണ് സാധ്യതയെന്ന് വിവരം. മോഷ്ടിച്ച എയിംസ് ഡാറ്റയ്ക്കായി ഡാർക്ക് വെബിൽ 1,600ലധികം സെർച്ചിംഗ് ഓപ്ഷനുകൾ കാണിച്ചു. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള വിവിഐപികളുടെ വിവരങ്ങളാണ് മോഷ്ടിച്ച വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. പണം തട്ടിയെടുക്കലായിരുന്നു ഹാക്കർമാരുടെ പ്രധാന ലക്ഷ്യം. ഹാക്കർമാർ 200 കോടി രൂപ ക്രിപ്‌റ്റോ കറൻസി ആവശ്യപ്പെട്ടതായയും റിപ്പോർട്ടുണ്ട്.

web desk 3: