Connect with us

kerala

പിതാവിൻ്റെ മരണത്തിൽ സംശയം; മകന്റെ പരാതിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം

സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്

Published

on

കോഴിക്കോട്: പിതാവിൻ്റെ മരണത്തിൽ മകന്‍ നല്‍കിയ പരാതിയിൽ പയ്യോളിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം. പയ്യോളി സ്വദേശി മുഹമ്മദിന്റെ (58) മൃതദേഹമാണ് പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ് പരാതിക്ക് കാരണമായത്.

27 വര്‍ഷമായി കുടുംബവുമായി അകന്ന് തനിച്ചു താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58 കാരൻ മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ അയൽവാസി കാണുകയും സഹോദരൻ ഇസ്മയിലിനെ വിവരം അറിയിക്കുകയും ചെയ്തു. ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചെങ്കിലും പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. മുഹമ്മദിൻ്റെ മൃതദ്ദേഹം ചെരിച്ചില്‍ പളിളിയിൽ ഖബറടക്കി.

പിതാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ട മകൻ മുഫീദാണ് ദുരൂഹത ചൂണ്ടിക്കാട്ടി പയ്യോളി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഖബർ തുറന്ന് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചു. വടകര ആർ ഡി ഒ അൻവർ സാദത്തിന്റെ സാനിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാകണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻ്റെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻ്റെ സഹോദരൻ ഇസ്മയിൽ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.

kerala

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരും; 10 ജില്ലകളില്‍ മുന്നറിയിപ്പ്

ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമണ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്

Published

on

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍. പുതിയ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്ന വാക്ക് പാഴായെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023 ലെ കേന്ദ്ര ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമാകുന്നു എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്.

Continue Reading

kerala

കാട്ടാന ആക്രമണം; വാരിയെല്ലിനും നട്ടെല്ലിനും പൊട്ടല്‍, മരണകാരണം ആന്തരിക രക്തസ്രാവം; കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.

Published

on

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. കാട്ടാന ആക്രമണത്തില്‍ കുമാരന്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കി.

ഇന്ന് പുലര്‍ച്ചെ 3.30 ന് മൂത്രമൊഴിക്കാന്‍ വിട്ടുമുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുമാരന്‍ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുടര്‍ന്ന് വനംമന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

Continue Reading

Trending