Connect with us

News

ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം പുറത്ത്; പകരം ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും

ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു.

Published

on

രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ഒഴിവാക്കി. മുജീബ് റഹ്മാന്റെ ചിത്രത്തിന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു.

ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവ് കൂടിയാണ് ശൈഖ് മുജീബ് റഹ്മാന്‍. പുതിയ കറന്‍സിയില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ല, പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുക.- ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്‍ പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ശൈഖ് ഹസീനയുടെ പുറത്താക്കലിനും പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങളും 1971ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകത്തിന്റെ ചിത്രവും പുതിയ കറന്‍സിയിലുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

kerala

നിലമ്പൂരില്‍ പോളിങ് പുരോഗമിക്കുന്നു, പ്രതീക്ഷയോടെ മുന്നണികള്‍

രാവിലെ ഏഴു മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെയാണ്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് രാവിലെ തന്നെ പ്രത്യക്ഷമാകുന്നത്.

രാവിലെ ഏഴു മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെയാണ്. പി.വി.അന്‍വര്‍ രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്.

യുഡിഎഫ്-എല്‍ഡിഎഫ്-എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം സ്വതന്ത്രനായി പി.വി.അന്‍വറും മത്സരരംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടാകുമെന്നും യുഡിഎഫ് ജയിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രതിപക്ഷം.

കൈപ്പത്തി അടയാളത്തില്‍ ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തില്‍ എം.സ്വരാജ് (എല്‍ഡിഎഫ്), താമര അടയാളത്തില്‍ മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ കത്രിക അടയാളത്തില്‍ പി.വി.അന്‍വര്‍ മത്സരിക്കുന്നു. ഇവര്‍ ഉള്‍പ്പെടെ പത്തു സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മാസം 23 നാണ് വോട്ടെണ്ണല്‍.

ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിങ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിങ് സ്റ്റേഷനുകളാണുള്ളത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

Continue Reading

kerala

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ആന ജനവാസ മേഖലയില്‍ തുടരുന്നു

Published

on

കേരളത്തില്‍ വീണ്ടും കാട്ടാന ആക്രമണം. പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അറുപത്തിയൊന്ന് കാരനാണ് മരിച്ചത്. മൂണ്ടൂര്‍ ഞാറക്കോട് സ്വദേശി കുമാരനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 ന് ആയിരുന്നു അപകടം.

വീടിന് മുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. അതേസമയം ആക്രമിച്ച കാട്ടാന ഇപ്പോഴും പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ജനവാസമേഖലയില്‍ ആണ് ആന ഇപ്പോഴും തുടരുന്നത്.

ദിവസങ്ങളായി പ്രദേശത്ത് നാട്ടുകാരുടെ കൃഷിയടക്കം നശിപ്പിച്ചുക്കൊണ്ട് കാട്ടാനയുടെ ശല്യം രൂക്ഷമായിരുന്നു.

Continue Reading

News

ടെല്‍ അവീവില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

ടെഹ്റാനെതിരെ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം.

Published

on

ഇസ്രാഈല്‍ – ഇറാന്‍ സംഘര്‍ഷം ആറാം ദിനത്തിലേക്ക് കടന്നപ്പോള്‍ ഇറാന്‍ തങ്ങളുടെ അവസാന ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രാഈലിലേക്ക് വിക്ഷേപിച്ചു. ടെല്‍ അവീവിലുടനീളം സൈറണുകള്‍ മുഴങ്ങി. ടെഹ്റാനെതിരെ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം. 5-7 മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതായി ഐഡിഎഫ് പറഞ്ഞു.

എന്നാല്‍ അവ ഒന്നുകില്‍ വീഴുകയോ ഇല്ലാതാക്കുകയോ ചെയ്തതായി ഐഡിഎഫ് അറിയിച്ചു. ആക്രമണത്തില്‍ സെജ്ജില്‍ എന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ഐആര്‍ജിസി അറിയിച്ചു. ഒന്നുകില്‍ ഭൂഗര്‍ഭ അഭയകേന്ദ്രങ്ങളില്‍ ക്രമേണ മരിക്കുകയോ മിസൈല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയോ ചെയ്യണമെന്ന് IRGC ഇസ്രാഈലികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തെഹ്‌റാനിലെ യുറേനിയം സെന്‍ട്രിഫ്യൂജ് കേന്ദ്രവും മിസൈലിന്റെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രവും ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രാഈല്‍ സൈന്യം അറിയിച്ചു. 10 മിസൈലുകളും തകര്‍ത്തു. പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ സംഭരണകേന്ദ്രങ്ങളും ആക്രമിച്ചു. തെഹ്‌റാനില്‍ ബുധനാഴ്ച പുലര്‍ച്ച ശക്തമായ സ്‌ഫോടനമുണ്ടാായി. ഇസ്രാഈല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായും 1277 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിച്ചു. ഇറാന്‍ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് തൊടുത്തത്. ഇസ്രാഈലില്‍ 24 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മിസൈല്‍ ആക്രമണങ്ങള്‍ കേന്ദ്രീകൃതവും തുടര്‍ച്ചയായതുമായിരിക്കുമെന്ന് ഇറാന്‍ സൈനികവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അറിയിച്ചു. അധിനിവേശ ശക്തികളുടെ ആകാശം ഇറാനിയന്‍ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കുമായി തുറന്നിരിക്കുന്നുവെന്ന് ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ പറഞ്ഞു.

.

Continue Reading

Trending