X
    Categories: indiaNews

രാജ്യത്തെ മൂന്ന്‌ ബാങ്കുകള്‍ക്ക് കോടികളുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ മൂന്ന്‌ ബാങ്കുകള്‍ക്ക് കോടികളുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ ബാങ്ക്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ 3 ബാങ്കുകള്‍ക്കെതിരെയാണ് റിസര്‍വ് ബാങ്കിന്റെ നടപടി. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച റെഗുലേറ്ററി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനെ തുടര്‍ന്നാണ് കോടികള്‍ പിഴ ചുമത്തിയിട്ടുള്ളത്.

അതേസമയം, പിഴ ഈടാക്കിയ മുഴുവന്‍ കേസുകളിലും, ഒരിക്കലും സ്ഥാപനങ്ങള്‍ അതത് ഉപഭോക്താക്കളുമായി നടത്തുന്ന ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയിട്ടുള്ളതല്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. വായ്പകളും അഡ്വാന്‍സുകളും സംബന്ധിച്ച റിസര്‍വ് ബാങ്ക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു കോടി രൂപയാണ് പിഴ ചുമത്തിയത്.

സ്വകാര്യ മേഖല ബാങ്കുകളിലെ ഓഹരികള്‍ അല്ലെങ്കില്‍ വോട്ടിംഗ് അവകാശങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള മുന്‍കൂര്‍ അനുമതിയുടെ നിയമങ്ങള്‍ പാലിക്കാത്തതിന് തുടര്‍ന്ന് ആര്‍ബിഎല്‍ ബാങ്കിനും പിഴ ചുമത്തി. എന്‍ഡിഎഫ്സികളിലെ ഇടപാടുകള്‍ കാര്യക്ഷമമായി നിരീക്ഷിക്കാത്തതിനെത്തുടര്‍ന്ന് ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് 8.5 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

webdesk13: