X

ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന പേരില്‍ സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു

ബൈക്കിന് സൈഡ് നല്‍കിയില്ല എന്നതിന്റെ പേരില്‍ ലഹരി ഉപയോഗിച്ച ബൈക്ക് യാത്രികരായിരുന്ന മൂന്നംഗ സംഘം സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു. മൂന്നംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ തടഞ്ഞു വെച്ച് യുവാവിനെ പൊലീസിന് കൈമാറി. മറ്റ് 2 പേര്‍ ഓടി രക്ഷപ്പെട്ടു. വെണ്ണിക്കുളം പുറമറ്റം ഗ്യാലക്‌സി നഗറില്‍ വലിയപറമ്പില്‍ വീട്ടില്‍ മയൂഖ് നാഥ് (അപ്പു19) നെ ആണ് തിരുവല്ല പൊലീസിന് കൈമാറിയത്.

വള്ളംകുളം നാഷണല്‍ സ്‌കൂളിലെ ബസ് ഡ്രൈവറും ഇരവിപേരൂര്‍ മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ പ്രസന്നകുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. ചൊവ്വാഴ്ച വൈകിട്ട് വള്ളംകുളം തോട്ടപ്പുഴയില്‍ ആണ് സംഭവം നടന്നത്. അറസ്റ്റിലായ മയൂഖനാഥ് അടങ്ങുന്ന മൂന്നംഗ സംഘം ഒരു ബൈക്കിലെത്തി ബസിന് കുറുകെ ബൈക്ക് നിര്‍ത്തിയ ശേഷം ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് ബസ് വിട്ടുപോയതോടെ പിന്നലെയെത്തിയ സംഘം ഓതറ മാമ്മൂട് ജംഗ്ഷന് സമീപം വെച്ച് സ്‌കൂള്‍ ബസിന്റെ മുന്‍പില്‍ ബൈക്ക് നിര്‍ത്തി വീണ്ടും െ്രെഡവറായ പ്രസന്നകുമാറിനെ മര്‍ദ്ദിച്ചു.

ഇത് കണ്ട് ആക്രമണം തടയാന്‍ എത്തിയ നാട്ടുകാരെയും മൂവരും ചേര്‍ന്ന് ഹെല്‍മറ്റ് ഉപയോഗിച്ച് നാട്ടുകാരെ മര്‍ദ്ദിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവെച്ച് മയൂഖിനെ പോലീസിന് കൈമാറുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട രണ്ടു പേര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

webdesk13: