X

മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച എസ്.ഐയെ സ്ഥലം മാറ്റി

മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച എസ്.ഐയെ സ്ഥലം മാറ്റി. മലപ്പുറം തിരൂര്‍ പൊലീസ് സ്‌റ്റേഷനിലെ അഡീഷ്ണല്‍ എസ്.ഐ വിപിനാണ് വെട്ടം പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ നൗഷാദ് നെല്ലാഞ്ചേരിയുടെ മുഖത്തടിച്ചെന്നാണ് പരാതി.

കക്ഷികളെ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ സമയം നേരത്തെയാക്കിയതിനെ ചൊല്ലി ഫോണില്‍ വെട്ടം പഞ്ചായത്ത് പ്രസിഡന്റും എസ് ഐയും തമ്മില്‍ പരസ്പരം കയര്‍ത്തു സംസാരിച്ചിരുന്നു. പിന്നീട് സ്‌റ്റേഷനിലെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ എസ്‌ഐ വിബിന്‍ മര്‍ദിച്ചെന്നാണ് പരാതി ഉയര്‍ന്നത്.

പ്രസിഡന്റിനെ സ്‌റ്റേഷനില്‍ നിന്ന് തള്ളിമാറ്റുകയും വാഹനം പുറത്തിടാന്‍ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സംഭവം വിവാദമായതോടെ സിപിഐഎം നേതാക്കള്‍ മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐയെ സ്ഥലം മാറ്റുകയായിരുന്നു. അഡീഷനല്‍ എസ്‌ഐയെ എം എസ് പി ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്.

 

webdesk14: