X

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കാസര്‍കോട്ട് 27കാരനായ ബന്ധുവിനെ കുത്തിക്കൊന്നു

കാസര്‍കോട് യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസര്‍കോട് ഖജം പാടിയിലാണ് സംഭവം. മതൂര്‍ അറംതോട് സ്വദേശി സന്ദീപ് (27) ആണ് കൊല്ലപ്പെട്ടത്. ഖജംപാടി സ്വദേശി പവന്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

പവന്‍ രാജ് യുവതിയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. ഇത് യുവതിയുടെ ബന്ധു സന്ദീപ് ചോദ്യം ചെയ്തു. സന്ദീപ് കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ പവന്‍ രാജ് തടഞ്ഞുനിര്‍ത്തി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരിച്ചു.

webdesk11: