X

തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് യുവാവ് പെൺകുട്ടിയുമായി കടന്നു

തൃശൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്നും പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കടത്തി. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചാണ് പെണ്‍കുട്ടിയെ കടത്തിയത്. ഇരുപത് വയസ്സുകാരനായ ഇതരസംസ്ഥാനക്കാരനാണ് 16 കാരിയെ തട്ടികൊണ്ടുപോയത്.

യുവാവ് ബിയര്‍കുപ്പി പൊട്ടിച്ച് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ചൈല്‍ഡ് ലൈന്‍ അംഗ് സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റു. ഛത്തീസ്ഘഢില്‍ നിന്നും രണ്ടുപേരും ഒന്നിച്ചു വന്നവരാണ്. പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുവന്നതായിരുന്നു. യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

webdesk14: