X

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്തു; ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകൻ രാജിവെച്ചു

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ രാജിവെച്ചു. മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകനായ അഡ്വ. പി. ജി മനുവാണ് രാജിവെച്ചത് അഡ്വക്കേറ്റ് ജനറലിന് രാജിക്കത്ത് നല്‍കി.നിയമസഹായം തേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നത്. പിജി മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക.

എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. 2018 ലുണ്ടായ പീഡനക്കേസില്‍ കേസില്‍ നിയമസഹായത്തിനായാണ് യുവതി പി ജി മനുവിനെ സമീപിച്ചത്. പൊലീസ് നിര്‍ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്.

കേസില്‍ സഹായം നല്‍കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. 2023 ഒക്ടോബര്‍ 10 നാണ് പീഡനം. തുടര്‍ന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

 

webdesk13: