X
    Categories: indiaNews

‘ക്ഷമിക്കണം, എന്താണെന്ന് അറിയില്ലായിരുന്നു’; വാക്‌സീന്‍ അടങ്ങിയ ബാഗ് തിരികെ ഏല്‍പ്പിച്ച് കള്ളന്‍

ചണ്ഡീഗഡ്: വാക്‌സീന്‍ അടങ്ങിയ ബാഗുമായി കടന്ന കള്ളന്‍ മാനസാന്തരപ്പെട്ട് ബാഗ് തിരികെ ഏല്‍പ്പിച്ചു. ഹരിയാന ജിന്‍ഡിലെ പിപി സെന്‍ട്രല്‍ ജനറല്‍ ആശുപത്രിയില്‍ നിന്നു ഇന്നലെ പുലര്‍ച്ചെയാണു 440 ഡോസ് കോവാക്‌സീനും 1270 ഡോസ് കോവിഷീല്‍ഡും നഷ്ടപ്പെട്ടത്. വാക്‌സീന്‍ അടങ്ങിയ ബാഗുമായി മുങ്ങിയ കള്ളനാണ് ബാഗില്‍ എന്താണെന്ന് മനസ്സിലായതോടെ തിരികെ ഏല്‍പ്പിച്ചത്. ബാഗിനൊപ്പം ക്ഷമ ചോദിച്ചു കൊണ്ടുള്ള ഒരു കത്തും അജ്ഞാതനായ കള്ളന്‍ വച്ചിരുന്നു.

‘ക്ഷമിക്കണം, കൊറോണയ്ക്കുള്ള മരുന്നായിരുന്നു ഇതിലെന്ന് എനിക്കറിയില്ലായിരുന്നു’ എന്നാണ് ഹിന്ദിയില്‍ എഴുതിയ കത്തില്‍ പറഞ്ഞിരുന്നത്.
ജിന്‍ഡ് ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍നിന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെയാണ് സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനു സമീപമുള്ള ചായക്കടയിലെ ഒരാളുടെ കയ്യില്‍ കള്ളന്‍ ബാഗ് ഏല്‍പ്പിച്ചത്. ബാഗ് കൊടുത്ത ഉടന്‍ തന്നെ പൊലീസുകാര്‍ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയതാണെന്നും പെട്ടെന്ന് തിരികെ പോകണമെന്നും പറഞ്ഞ് അയാള്‍ അവിടെനിന്നു സ്ഥലം വിട്ടു. ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ ആണെന്നു കരുതിയാണ് വാക്‌സീന്‍ അടങ്ങിയ ബാഗ് എടുത്തതെന്നാണ് പൊലീസ് നിഗമനം.

 

web desk 3: