X

ട്രെയിന്‍ ദുരന്തത്തില്‍ രക്ഷപ്പെട്ട മലയാളികള്‍ സംഭവത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ

ഭുവനേശ്വര്‍: മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷപ്പെട്ടവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പുറത്തിറങ്ങും വരെ വ്യക്തതയുണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. ട്രെയിന്‍ ദുരന്തത്തില്‍ രക്ഷപ്പെട്ട മലയാളികള്‍ സംഭവത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ. ട്രെയിന്‍ പാളം തെറ്റിയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. പത്തോ പതിനഞ്ചോ പേര്‍ എന്റെ മേല്‍ വീണു. എന്റെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, കൈകാലുകള്‍ ചുറ്റും ചിതറിക്കിടക്കുന്നു. നടുക്കത്തോടെ ദുരന്തത്തെ തലനാരിഴയ്ക്ക് മറികടന്നവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തെ അതി ജീവിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഫുട്‌ബോള്‍ പോലെയായിരുന്നു അപകടത്തില്‍പ്പെട്ട ഞങ്ങളുടെ അവസ്ഥ. അങ്ങോട്ടും ഇങ്ങോട്ടും ഉരുളുന്നു.

ഏറ്റവും ഒടുവില്‍ എമര്‍ജന്‍സി എക്‌സിറ്റ് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു. ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബഹനാഗയില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ തൃശൂര്‍ അന്തിക്കാട് സ്വദേശികളായ കിരണ്‍ പറഞ്ഞു. നാട്ടിലേക്കുള്ള യാത്ര പാതി മുറച്ച അപകടത്തിന്റെ ഞെട്ടലില്‍ നിന്നും രക്ഷപ്പെടാന്‍ കിരണടക്കമുള്ളവര്‍ക്കായിട്ടില്ല. സ്വയം രക്ഷക്കൊപ്പം കൂടെ യാത്ര ചെയ്ത മൂന്നു പേരെയും രക്ഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും അവര്‍ പങ്കുവെച്ചു. കിരണിനൊപ്പം വിജീഷ്, രഘു, വൈശാഖ് എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരുമാസക്കാലത്തിലേറെയായി ജോലിയുടെ ഭാഗമായി കല്‍ക്കത്തയില്‍ കഴിയുകയായിരുന്നു ഇവര്‍.

ജോലി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഷാലിമാറില്‍ നിന്നും ചെന്നൈ സെന്‍ട്രലിലേക്ക് പോകുന്ന കോറമണ്ഡല്‍ എക്‌സ്പ്രസിലായിരുന്നു ഇവര്‍ സഞ്ചരിച്ചത്. അപകടത്തെ തുടര്‍ന്ന് രക്ഷപ്പെട്ട ഇവര്‍ നടന്ന് ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ക്ക് പ്രാഥമിക ചികിത്സ കിട്ടിയെങ്കിലും കൃത്യമായി ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും ഇവര്‍ പറയുന്നു.

webdesk11: