X

ഇത് മൂന്നാം തരംഗം; മുന്നോരുക്കം വേണമെന്ന് ഐഎംഎ

സംസ്ഥാനത്ത് കോവിഡ് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ. എം.എ). രോഗവ്യാപനം നിയന്ത്രിക്കുന്നതിനും ചികിത്സ ഉറപ്പാക്കാനും അടിയന്തര മുന്നൊരുക്കങ്ങള്‍ വേണമെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി, സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് പരിഹരിക്കണം. അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ആയതിനാല്‍ വളരെവേഗം ധാരാളം ആളുകള്‍ കോവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ട്. ആശുപത്രി ചികിത്സ വേണ്ട രോഗികളുടെ എണ്ണവും ആനുപാതികമായി കൂടും. അതുകൊണ്ടുതന്നെ മുന്‍കരുതല്‍ വേണം. കോവിഡ് ബ്രിഗേഡ് പുനഃസ്ഥാപിക്കണം. പി. ജി വിദ്യാര്‍ത്ഥികളെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നു ഒഴിവാക്കി കോവിഡ് ചികിത്സയ്ക്കായി താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.

 

web desk 3: