X

ബി.എസ്.പിക്ക് അഗ്നിപരീക്ഷ; മായാവതി മത്സരിക്കില്ല

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധ്യക്ഷ മായാവതി മത്സരിക്കില്ലെന്ന് ബി.എസ്.പി എം.പി സതീശ് മിശ്ര. മുന്‍ മുഖ്യമന്ത്രി മായാവതിയും താനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നേരത്തെയും മായാവതി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മായാവതി മത്സരിച്ചില്ലെങ്കിലും പാര്‍ട്ടി ഇത്തവണ അധികാരത്തിലെത്തുമെന്നും 400 സീറ്റുകളില്‍ മത്സരിക്കാത്ത എസ്.പി എങ്ങിനെയാണ് അത്രയും സീറ്റുകള്‍ നേടുകയെന്നും അദ്ദേഹം ചോദിച്ചു.
എസ്.പിയും ബി.ജെ.പിയും ഇത്തവണ ഭൂരിപക്ഷം നേടില്ല. ബി.എസ്.പിയായിരിക്കും യു.പിയില്‍ അധികാരത്തിലേറുകയെന്നും സതീശ് മിശ്ര പറഞ്ഞു. അതേ സമയം പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആരാവും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അദ്ദേഹം തയാറായില്ല.
2017ല്‍ ബി.എസ്.പിക്ക് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എം.എല്‍.എമാരും നേതാക്കളുമടക്കം ബി.എസ്.പിയില്‍ നിന്നും എസ്.പിയിലേക്ക് കൂടുമാറിയതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ മായാവതിയുടെ ബി.എസ്.പിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്.

 

web desk 3: