യു.പി തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 20 മുസ്‌ലിം സ്ഥാനാര്‍ഥികളെ എങ്കിലും രംഗത്തിറങ്ങണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് ന്യൂനപക്ഷ മോര്‍ച്ച. ‘2017 ല്‍ പാര്‍ട്ടിക്ക് ഒരു മുസ്‌ലിം സ്ഥാനാര്‍ഥി പോലുമുണ്ടായില്ല. മുസ്‌ലിം ജനസംഖ്യ നിര്‍ണായകമായ പല മണ്ഡലങ്ങളുണ്ട്. പലയിടത്തും തോറ്റത് നേരിയ മാര്‍ജിനിലാണ്. സമ്പല്‍, മൊറാദാബാദ്, മീററ്റ് തുടങ്ങിയ മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടര്‍മാരാണ് കൂടുതല്‍. ഇത്തവണ മുസ്‌ലിം സമുദായത്തില്‍ നിന്നും കൂടുതല്‍ പ്രാതിനിധ്യം വേണം. ഞങ്ങള്‍ കുറച്ച് പേരുകള്‍ നിര്‍ദേശിക്കുന്നുണ്ട്’- ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി പറഞ്ഞു.
- 3 years ago
Test User